ജയിലിലും അനുശാന്തിയുടെ കരളുറപ്പിന് കുറവൊന്നുമില്ല

അനുശാന്തിക്ക് ജയിലിലും കുലുക്കമില്ല.കോടതിവിധി അറിയുമ്പോള്‍ മുഖത്തുണ്ടായിരുന്ന ക്രൂരത തന്നെയാണ് ജയിലിലും അനുശാന്തി പുലര്‍ത്തുന്നത്. സഹതടവുകാരുടേയും ജയില്‍ ഉദ്യോഗസ്ഥരുടേയും ചോദ്യങ്ങള്‍ക്കൊന്നും അനുശാന്തിക്ക് മറുപടിയില്ല.പരിപൂര്‍ണ്ണമായ നിശബ്ദത പാലിക്കുന്ന അനുശാന്തി ജയിലിലെത്തിയ ദിവസം നന്നായി ഉറങ്ങി.എതിരഭിപ്രായം പറയാതെ ഭക്ഷണവും കഴിക്കുന്നുണ്ട്.

ഇരട്ട ജീവപര്യന്തം അനുഭവിക്കുന്ന തടവുകാര്‍ അട്ടക്കുളങ്ങരയില്‍ അധികമില്ല. വനിതാസബ്ജയിലിലെ പ്രത്യേക സെല്ലിലാണ് അനുശാന്തിയെ പാര്‍പ്പിച്ചിരിക്കുന്നത്.തറയില്‍ ആരോടും ഒന്നും മിണ്ടാതിരിക്കുന്ന അനുശാന്തി പ്രാര്‍ത്ഥിക്കാറില്ല.ദൈവത്തിലൊന്നും തടവുകാരി രക്ഷ കാണുന്നില്ലായിരിക്കും.

അനുശാന്തിയുടെ പുതിയ പേര് കണ്‍വിക്റ്റ് നമ്പര്‍ 1014 ആണ്.ജയിലില്‍ ശിക്ഷ വിധിക്കപ്പെട്ട് എത്തുന്നവരെ കണ്‍വിക്റ്റ് എന്നാണു വിളിക്കുക.ജയില്‍രേഖകളിലും ഇവര്‍ക്ക് സ്വന്തം പേര് ഉപയോഗിക്കാന്‍ കഴിയില്ല.1014 എന്നു പറഞ്ഞാല്‍ അനുശാന്തി എന്നാണര്‍ത്ഥം. സെഷന്‍സ് കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് ഫലമുണ്ടാകാനുള്ള സാധ്യതയില്ല.

ജയിലില്‍ സഹതടവുകാര്‍ അനുശാന്തിയെ നോക്കിപേടിപ്പിക്കുന്നുണ്ടെങ്കിലും അസാധാരണമായ കരളുറപ്പിന് അടിമയായ അനുശാന്തിക്ക് ഇതിലൊന്നും കുലുക്കമേയില്ല.

അതേസമയം നിനോമാത്യുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.വിചാരണവേളയിലും ഇയാള്‍ ഇവിടെത്തന്നെയായിരുന്നു.കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.അനുകൂലവിധിയുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും.

സുപ്രീംകോടതിയും തള്ളിയാല്‍ രാഷ്ട്രപതിയാണ് മാര്‍ഗ്ഗം. പ്രണബ്മുഖര്‍ജി വധശിക്ഷ ഇളവുചെയ്തു നല്‍കാന്‍ വിമുഖനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നിനോ മാത്യുവിനെ കണ്ടംപ്റ്റ് സെല്ലിലേക്കു മാറ്റും.എട്ടുപ്രതികളാണ് തൂക്കുകയര്‍ കാത്ത് പൂജപ്പുരയിലുള്ളത്.ആട് ആന്റണിയെ കണ്ടംപ്റ്റ് സെല്ലിലാണ പാര്‍പ്പിച്ചിരിക്കുന്നത്. നിനോയുടെ നമ്പര്‍ 975.

നിനോയും നിശബ്ദനാണ്. സഹതടവുകാര്‍ 'കാര്യങ്ങള്‍' ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിനോ സംസാരിക്കുന്നില്ല.സംസാരമില്ലാത്തതിനു കാരണം അഹങ്കാരമാണോ അതോ വേദനയാണോ എന്ന കാര്യം അറിയില്ല.
 

ജയിലിലും അനുശാന്ത...

കക്ഷിരാഷ്ട്രീയത്...

ലാലേട്ടൻ തന്ന വിസ്...

‘ഫാന്‍’ എന്ന ചിത്ര...

മോഹന്‍ലാലിന്‍റെ വ...

കലാഭവന്‍ മണിയുടെ മ...

ഇന്ത്യയിലെ ഏറ്റവു...

© 2000-2015 ClickFreeMovie.com. All rights reserved.