കക്ഷിരാഷ്ട്രീയത്തോടോ ഏതെങ്കിലും പാർട്ടിയോടോ താൽപര്യമില്ല

കക്ഷിരാഷ്ട്രീയത്തോടോ ഏതെങ്കിലും പാർട്ടിയോടോ താൽപര്യമില്ല; താരങ്ങൾ മത്സരിച്ചതു കൊണ്ടു സിനിമയ്ക്കു പ്രത്യേകിച്ചു ഗുണമില്ല: മോഹൻലാലിനു പറയാനുള്ളത്

ക്ഷിരാഷ്ട്രീയത്തോടോ ഏതെങ്കിലും പാർട്ടിയോടോ തനിക്കു താൽപര്യമില്ലെന്നു സൂപ്പർ താരം മോഹൻലാൽ. താരങ്ങൾ മത്സരിച്ചതു കൊണ്ടു സിനിമയ്ക്കു പ്രത്യേകിച്ചു ഗുണമില്ലെന്നും മോഹൻലാൽ പറഞ്ഞു.

ബ്ലോഗെഴുത്തും ചില കാര്യങ്ങളിലെ അഭിപ്രായങ്ങളും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന്റെയും മത്സരിക്കുന്നതിന്റെയും ഭാഗമാണെന്ന വാർത്തകൾ മുമ്പു പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിനാണ് ഫ്‌ളാഷ് മൂവീസിനു നൽകിയ അഭിമുഖത്തിൽ മോഹൻലാലിന്റെ തുറന്നു പറച്ചിൽ.

'തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എനിക്കു താൽപര്യമില്ല. അങ്ങനെ ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ ചില സംഭാഷണങ്ങളിലോ ബ്ലോഗിലെ ചില പരാമർശങ്ങളുടെ പേരിലോ ഇയാൾ അവരുടെ ആളാണ് മറ്റവരുടെ ആളാണ് എന്നൊക്കെ പറയാറുണ്ട്. എനിക്ക് അതൊന്നും ബാധകമല്ല.'

എല്ലാവരോടും സൗഹൃദമുള്ളയാളാണു താൻ. രാഷ്ട്രീയത്തിൽ നല്ല അറിവും വിവരവും ഇല്ല. കക്ഷിരാഷ്ട്രീയത്തോടോ ഏതെങ്കിലും പാർട്ടിയോടോ പ്രതിബദ്ധത വരണമെങ്കിൽ അതിനെക്കുറിച്ചു നല്ല ധാരണ വേണം. കോൺഗ്രസ്-കമ്യൂണിസ്റ്റ്-ബിജെപി പാർട്ടികളെക്കുറിച്ച് ആധികാരികമായി ഒന്നും അറിയില്ല. അങ്ങനെയുള്ള താൻ ആ പാർട്ടിയിൽ എങ്ങനെ ചേരുമെന്നു മോഹൻലാൽ ചോദിക്കുന്നു.

താരങ്ങൾ മത്സരിച്ചാലും പ്രവർത്തിക്കേണ്ടതു സിനിമയ്ക്കുവേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയാണ്. ജനപ്രതിനിധി നാടിന്റെ എല്ലാ കാര്യങ്ങളും നോക്കണം. സിനിമയുടെ കാര്യങ്ങൾ പറഞ്ഞാൽ അവർക്കു ചിലപ്പോൾ സഹായിക്കാൻ പറ്റും. അല്ലാതെ സിനിമയ്ക്കു ഗുണകരമാകുന്ന രീതിയിൽ അവർ എന്താണു ചെയ്യാൻ പോകുന്നത് എന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും മോഹൻലാൽ പറഞ്ഞു.

ജയിലിലും അനുശാന്ത...

കക്ഷിരാഷ്ട്രീയത്...

ലാലേട്ടൻ തന്ന വിസ്...

‘ഫാന്‍’ എന്ന ചിത്ര...

മോഹന്‍ലാലിന്‍റെ വ...

കലാഭവന്‍ മണിയുടെ മ...

ഇന്ത്യയിലെ ഏറ്റവു...

© 2000-2015 ClickFreeMovie.com. All rights reserved.