ലാലേട്ടൻ തന്ന വിസ്മയം ലോക്കറിൽ സൂക്ഷിച്ച് വച്ചു; ജഗതി ചേട്ടന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി ആദ്യ സിനിൽ അഭിനയിച്ചു; സ്ഥിരമായി കിട്ടുന്ന കൂട്ടുകാരൻ റോൾ മാറിവരാൻ ആഗ്രഹം; അജു വർഗിസിന്റെ വിശേഷങ്ങൾ

ഏതു റോളും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ് അജു വർഗീസ്. ഇപ്പോൾ പുറത്തിറങ്ങുന്ന ചിത്രങ്ങളിലെല്ലാം അജുവിന്റെ സാന്നിധ്യമുണ്ട്. കോമഡി റോളുകളിലാണ് അജു കൂടുതലായി ചെയ്യുന്നത്. ന്യൂജനറേഷൻ താരങ്ങൾക്കൊപ്പവും പഴയ തലമുറയ്‌ക്കൊപ്പവുമെല്ലാം തിളങ്ങുന്ന നടൻ മോഹൻലാലിനൊപ്പവും നടൻ ജഗതിക്കുപ്പവും പങ്ക് വയ്ക്കാൻ ലഭിച്ച നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്ക് വച്ചിരിക്കുകയാണ്. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ആണ് അജു വിശേഷങ്ങൾ പങ്കിട്ടത്.

സൂപ്പർതാരം മോഹൻലാൽ തനിക്കൊരു വിസ്മയം തന്നിട്ടുണ്ടെന്ന് നടൻ പറഞ്ഞു. അതാകട്ടെ അമേരിക്കയിലെ ലോസാഞ്ചൽസിൽ വച്ചും. ഓസ്‌കാർ അവാർഡ് ഫങ്ഷൻ നടക്കുന്ന ലൊസാഞ്ചൽസിലെ കൊഡാക്ക് തിയറ്റേറിന് മുന്നിൽവച്ചാണ് ലാലേട്ടൻ ആ വിസ്മയം തന്നത്. എന്റെ കൈയിലുണ്ടായിരുന്ന ഐ ലവ് ലാ എന്നെഴുതിയിരുന്ന ടീഷർട്ട് വാങ്ങി ഒരു എൽ കൂടി എഴുതിചേർത്ത് ഐ ലവ് ലാൽ ആക്കി ലാലേട്ടൻ തന്നു.

ആ ടീഷർട്ട് ഇപ്പോൾ ലോക്കറിലാണുള്ളത്. അത്ര വിലപ്പെട്ടതാണ് എനിക്കത്. മറ്റൊരു ഭാഗ്യമായി അജു പറയുന്നത് നടൻ ജഗതിയുമായുള്ള ഓർമ്മയാണ്. ജഗതി ചേട്ടന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയാണ് ആദ്യത്തെ സീനിൽ അഭിനയിച്ച് തുടങ്ങിയതെന്നും അജു വർഗീസ് പറഞ്ഞു.

ഒപ്പം സ്ഥിരമായി ലഭിക്കുന്ന കൂട്ടുകാരൻ റോൾ നിന്ന് മാറിവരാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ അജു ലുക്കിൽ ചേയ്ഞ്ച് വരുത്താൻ ശ്രദ്ധിക്കാറുണ്ടെന്നും പറയുന്നു.

ജയിലിലും അനുശാന്ത...

കക്ഷിരാഷ്ട്രീയത്...

ലാലേട്ടൻ തന്ന വിസ്...

‘ഫാന്‍’ എന്ന ചിത്ര...

മോഹന്‍ലാലിന്‍റെ വ...

കലാഭവന്‍ മണിയുടെ മ...

ഇന്ത്യയിലെ ഏറ്റവു...

© 2000-2015 ClickFreeMovie.com. All rights reserved.