‘ഫാന്‍’ എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ മലയാള പതിപ്പുമായി വന്നു ഷാരൂഖിനെ ഞെട്ടിച്ച മലയാളി ആരാധകന്‍

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഫാന്‍’ പറയുന്നത് ഒരു സൂപ്പര്‍സ്റ്റാറിന്റെ ആരാധകന്റെ കഥയാണെങ്കില്‍ മറ്റൊരു മലയാളീ ആരാധകന്‍ താരത്തെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് മലയാള പതിപ്പുമായി രംഗത്തുവന്ന മലയാളി യുവാവിന് സോഷ്യല്‍മീഡിയയിലൂടെ ഷാരൂഖ്‌ നന്ദി അറിയിച്ചു. റിന്റോ പോള്‍ ആലപ്പാടന്‍ ഒരുക്കിയ ഗാനം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
‘മോഹനന്‍ സര്‍ ആണെനിക്ക് ഇതു കാണിച്ചുതന്നതെന്ന് വീഡിയൊയ്‌ക്കൊപ്പം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിന്റെ കിടുകിടിലം ഫാന്‍ ഞാനാണേ… എന്നുതുടങ്ങുന്ന റിന്റോയുടെ ഗാനം കഴിഞ്ഞ മാസം 14-നാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ഫാന്‍ ഹോഗയാ.. എന്ന ഗാനത്തിനാണ് റിന്റോ മലയാളം പതിപ്പ് തയ്യാറാക്കിയത്.

ജയിലിലും അനുശാന്ത...

കക്ഷിരാഷ്ട്രീയത്...

ലാലേട്ടൻ തന്ന വിസ്...

‘ഫാന്‍’ എന്ന ചിത്ര...

മോഹന്‍ലാലിന്‍റെ വ...

കലാഭവന്‍ മണിയുടെ മ...

ഇന്ത്യയിലെ ഏറ്റവു...

© 2000-2015 ClickFreeMovie.com. All rights reserved.